ടി പി സെൻകുമാറിന്റെ ഗൺമാൻ സർക്കാർ മാറ്റി!

തിരുവനന്തപുരം:ഡിജിപി ടി പി സെൻകുമാറിന്റെ ഗൺമാനെ അദ്ദേഹമറിയാതെ സർക്കാർ തൽസ്ഥാനത്തു നിന്നും നീക്കി.ഡി.ജി.പിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ ഗ്രേഡ് എ.എസ്.ഐ അനിൽകുമാറിനെയാണ് സിറ്റി എ ആര്‍ ക്യാമ്പിലേക്കു മാറ്റിയത്. സർക്കാരും സെൻകുമാറും തമ്മിലുള്ള പോര് കൂടുതൽ മുറുകുന്നു എന്നതിന്റെ തെളിവാണ് ഇത്.

നിലവില്‍ പൊലീസ് ആസ്ഥാനത്തെ എഐജിയായ ഗോപാലകൃഷ്ണൻ, പൊലീസ് ട്രെയിനിങ് കോളെജ് പ്രിന്‍സിപ്പാളായിരുന്ന സമയത്തു സെന്‍കുമാര്‍ മാനസികമായി പീഡിപ്പിക്കുകയും വ്യാജ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയെന്നും ആഭ്യന്തരവകുപ്പിന് പരാതി നൽകിയിരുന്നു. ഗോപാലകൃഷ്ണന്റെ പരാതിയിൽ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിരുന്നു.

Be the first to comment on "ടി പി സെൻകുമാറിന്റെ ഗൺമാൻ സർക്കാർ മാറ്റി!"

Leave a comment

Your email address will not be published.


*