ബാർബറി മസ്ജിദ് കേസ്;അദ്വാനി ഉൾപ്പെടെയുള്ളവർക്കു ജാമ്യം!

ലഖ്നൗ:1992 ബാർബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ സിബിഐ ഗുഢാലോചന കുറ്റം ചുമത്തിയ ബിജെപി നേതാക്കളായ അദ്വാനി,മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി 12 പേര്‍ക്ക് ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു.50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്.

അദ്വാനി അടക്കമുള്ള 14 നേതാക്കള്‍ക്കെതിരെയാണ്  സിബിഐ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ഇവര്‍  സമർപ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ടു തങ്ങൾക്കു യാതൊരറിവുമില്ലെന്നും അതിനാൽ കേസിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കൾ വിടുതല്‍ ഹര്‍ജി സമർപ്പിച്ചത്.

Be the first to comment on "ബാർബറി മസ്ജിദ് കേസ്;അദ്വാനി ഉൾപ്പെടെയുള്ളവർക്കു ജാമ്യം!"

Leave a comment

Your email address will not be published.


*