സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്ന് മറ്റൊരു ഇന്ത്യകാരിക്ക് കൂടി മോചനം!

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്ന് വിസ ഏജന്റുമാർ സൗദി പൗരന്‌ വിറ്റ സുഖ്‌വന്ത് കൗറിനു (55) മോചനം. ഇവരുടെ ഭർത്താവ് നൽകിയ പരാതിയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. കഴിഞ്ഞ ജനുവരിയിലാണ് സുഖ്‌വന്ത് കൗർ ഡൽഹിയിലുള്ള വിസ ഏജന്റുമാർ മുഖേന മൂന്നു മാസത്തെ സന്ദർശന വിസയിൽ സൗദിയിലെത്തുന്നത്.

സൗദിയിലെത്തിയ ഇവരെ ഏജന്റുമാർ ഒരു സൗദി പൗരന് വിൽക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ ജോലിക്കു നിറുത്തിയ സുഖ്‌വന്ത് കൗറിനു കൊടിയ പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നത്.മേയ് 7ന് സൗദിയിലെ ഒരു ആശുപത്രിയിൽ നിന്നും കൗർ വീട്ടിലേയ്ക്കു ഫോൺ ചെയ്തപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.സൗദി അറേബ്യൻ അധികൃതരുമായി നടത്തിയ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകളാണ് ഇപ്പോൾ  കൗറിന്റെ മോചനം സാധ്യമായത്.

Be the first to comment on "സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്ന് മറ്റൊരു ഇന്ത്യകാരിക്ക് കൂടി മോചനം!"

Leave a comment

Your email address will not be published.


*