കന്നുകാലി കശാപ്പു നിയന്ത്രണം;വ്യക്തത വരുത്തി ഹൈക്കോടതി!

കൊച്ചി:കന്നുകാലി കശാപ്പു നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തി ഹൈക്കോടതി.കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ നിരോധിച്ചിട്ടില്ലെന്നും കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനമെന്നും ഇത് പൂർണമായും വായിച്ചു നോക്കാതെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി ഇറങ്ങുന്നതെന്നും കോടതി പറഞ്ഞു.

കന്നുകാലികളെ കൊല്ലരുതെന്നോ,കഴിക്കരുതെന്നോ,വിൽക്കരുതെന്നോ ഒരു നിയമത്തിലും പറഞ്ഞിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഉത്തരവിൽ മൗലികാവകാശങ്ങളുടെ ലംഘനമില്ലെന്നും അതിനാൽ പൊതുതാത്പര്യ ഹർജി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പിൻവലിച്ചു.

Be the first to comment on "കന്നുകാലി കശാപ്പു നിയന്ത്രണം;വ്യക്തത വരുത്തി ഹൈക്കോടതി!"

Leave a comment

Your email address will not be published.


*