ദേശീയ പാതയിലെ ബാറുകൾ തുറക്കാൻ ഹൈക്കോടതിയുടെ അനുമതി!

കൊച്ചി:ഹൈക്കോടതി അനുമതി നൽകിയതോടെ സംസ്ഥാനത്തെ ബാറുകൾ നാളെ തുറക്കും. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് അടച്ച് പൂട്ടിയ ബാറുകളാണ് കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് നാളെ തുറക്കുക. 2014-ല്‍ ദേശീയ പാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ബാറുകൾ തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.

തിരുവനന്തപുരം മുതൽ അരൂർ വരെയും കുറ്റിപ്പുറം മുതൽ കണ്ണൂര്‍ വരെയുമുള്ള പാതകളുടെ ദേശീയപാത പദവി 2014-ല്‍ ദേശീയ പാതാ അതോറിറ്റി എടുത്തു കളഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ബാറുടമകൾ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയത്.ഇതോടെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള നാൽപതു ബാറുകളും മാഹിയിലെ മുപ്പത്തിരണ്ട് ബാറുകളും ഇന്നും നാളെയുമായി തുറക്കാനാണ് സാധ്യത.

Be the first to comment on "ദേശീയ പാതയിലെ ബാറുകൾ തുറക്കാൻ ഹൈക്കോടതിയുടെ അനുമതി!"

Leave a comment

Your email address will not be published.


*