വിഴിഞ്ഞം കരാർ;ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു!

തിരുവനന്തപുരം:കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു ഒപ്പു വെച്ച വിഴിഞ്ഞം കരാറിനെ സംബന്ധിച്ച സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനാണു അന്വേഷണം നടത്തുക.

അദാനി ഗ്രൂപ്പുമായുള്ള വിഴിഞ്ഞം തുറമുഖ കരാർ സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സർക്കാരിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമാണ് കരാറെന്നും, മുപ്പതുവർഷമെന്ന കൺസ്ട്രക്ഷൻ കാലാവധി പത്തു വർഷം നീട്ടി നൽകിയത് മൂലം 29, 217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവശ്യമെങ്കിൽ ഇരുപതു വർഷം കൂടി അധികം നൽകാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. 61095 കോടി രൂപ അധികവരുമാനം ഇതിലൂടെ അദാനി ഗ്രൂപ്പിന് ലഭിക്കും.കൂടാതെ ഓഹരി ഘടനയിലെ മാറ്റം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വിഴിഞ്ഞം പദ്ധതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും കരാർ സംശയാസ്പദവും ദുരൂഹവുമാണെന്നു ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ നേരത്തെ നിയമസഭയിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതു രീതിയിലുമുള്ള അന്വേഷണം നേരിടാമെന്നും ഉദ്യോഗസ്ഥരെ ബലിയാടാക്കില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

Be the first to comment on "വിഴിഞ്ഞം കരാർ;ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*