പരസ്യമായി കന്നുകാലി കശാപ്പു നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാവുൾപ്പെടെയുള്ളവർ അറസ്റ്റിൽ!

കന്നുകാലി കശാപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കന്നുകുട്ടിയെ പരസ്യമായി കശാപ്പു നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാവാൾപ്പടെ എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍ തുടങ്ങി എട്ടുപേരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റു ചെയ്തത്. വളര്‍ത്തുമൃഗങ്ങളോടുള്ള ക്രൂരത തടയല്‍, അന്യായമായ സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Be the first to comment on "പരസ്യമായി കന്നുകാലി കശാപ്പു നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാവുൾപ്പെടെയുള്ളവർ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*