വിഴിഞ്ഞം പദ്ധതി നിറുത്തി വയ്ക്കണമെന്ന് വിഎസ് അച്യുതാനന്ദൻ;ആവശ്യം തള്ളി പിണറായി!

വിഴിഞ്ഞം കരാറിനെ സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണം തീരും വരെ പദ്ധതി നിറുത്തി വയ്ക്കണമെന്ന് മുതിർന്ന സിപിഐഎം നേതാവും ഭരണപരിഷ്കര കമ്മീഷൻ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ബർത്ത് നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിച്ചതിനു പിന്നാലെയാണ് വിഎസ് മുഖ്യമന്ത്രിക്ക് കത്തു നൽകിയത്.

എന്നാൽ അഴിമതി ആരോപണം ഉയർന്നത് കൊണ്ട് ജനങൾക്ക് കൂടി ഉപകാരപ്രദമായ പദ്ധതി നിർത്തി വയ്ക്കില്ലെന്നും അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു ഒപ്പു വെച്ച വിഴിഞ്ഞം കരാറിനെ സംബന്ധിച്ച സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇന്നലെ  ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനാണു അന്വേഷണം നടത്തുക.

Be the first to comment on "വിഴിഞ്ഞം പദ്ധതി നിറുത്തി വയ്ക്കണമെന്ന് വിഎസ് അച്യുതാനന്ദൻ;ആവശ്യം തള്ളി പിണറായി!"

Leave a comment

Your email address will not be published.


*