സുഖ്വന്ത് കൗർ നാട്ടിലെത്തി!

വിസ അഗെന്റ്റ് സൗദി പൗരന് വിട്ട പഞ്ചാബി സ്വദേശി സുഖ്വന്ത് കൗർ  (55) വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തി. വീട്ടു ജോലിക്കായി കഴിഞ്ഞ ജനുവരിയിലാണ് സുഖ്‌വന്ത് കൗർ ഡൽഹിയിലുള്ള വിസ ഏജന്റുമാർ മുഖേന സൗദിയിൽ എത്തിയത്. സൗദിയിലെത്തിയ ഇവരെ ഏജന്റുമാർ മൂന്നരലക്ഷം രൂപയ്ക്കു ഒരു സൗദി പൗരന് വിൽക്കുകയായിരുന്നു.

ഇയാളുടെ വീട്ടിൽ ജോലിക്കു നിറുത്തിയ സുഖ്‌വന്ത് കൗറിനു കൊടിയ പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നത്.മേയ് 7ന് സൗദിയിലെ ഒരു ആശുപത്രിയിൽ നിന്നും കൗർ വീട്ടിലേയ്ക്കു ഫോൺ ചെയ്തപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.സൗദി അറേബ്യൻ അധികൃതരുമായി നടത്തിയ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകളാണ് ഇപ്പോൾ  കൗറിന്റെ മോചനം സാധ്യമായത്. ആശുപത്രിയിൽ നിന്നും നാട്ടിലേയ്ക്ക് ഫോൺ ചെയ്യാൻ സുഖ്വന്ത് കൗറിനെ സഹായിച്ചത് അവിടെ ജോലി ചെയുന്ന ഒരു മലയാളി നേഴ്‌സാണ്.

Be the first to comment on "സുഖ്വന്ത് കൗർ നാട്ടിലെത്തി!"

Leave a comment

Your email address will not be published.


*