അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും!

മുന്ന് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും.രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്വീകരിക്കും.എൻ ഡി എ-സംസ്ഥാന നേതൃത്വങ്ങളുമായി അദ്ദേഹം ചർച്ച നടത്തും. പിന്നീട് അദ്ദേഹം ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തും.

നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ ഇവിടെയും പാർട്ടിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കും.ഞായറാഴ്ച തിരുവനന്തപുരത്തു ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിന് തറക്കല്ലിടും.വൈകിട്ടോടെ അദ്ദേഹം ഡൽഹിക്കു മടങ്ങും.

Be the first to comment on "അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും!"

Leave a comment

Your email address will not be published.


*