അമേരിക്ക പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറി!

വാഷിംഗ്‌ടൺ:കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള ഉടമ്പടിയായ പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറി.പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഒന്നായിരുന്നു പാരീസ് ഉടമ്പടിയിൽ നിന്നുമുള്ള പിന്മാറ്റം.അമേരിക്കയുടെ താൽപരുങ്ങൾക്കു വിരുദ്ധമാണ് ഉടമ്പടിയെന്നു ട്രംപ് പറഞ്ഞു.

അന്തരീക്ഷ താപനില രണ്ടു ഡിഗ്രി സെൽഷ്യസിൽ പിടിച്ചു നിറുത്തുകയാണ്‌ 2015 ൽ പാരിസിൽ ചേർന്ന ഉച്ചകോടിയിൽ എടുത്ത  ഉടമ്പടി കൊണ്ടുദ്ദേശിക്കുന്നത്.കാര്‍ബണ്‍ മാലിന്യങ്ങള്‍ പുറന്തള്ളുന്ന രാജ്യങ്ങൾക്കു വന്‍ തുക ഈടാക്കുന്നത്തിനും ഉടമ്പടിയിൽ വ്യവസ്ഥയുണ്ട്.കാര്‍ബണ്‍ മാലിന്യങ്ങള്‍ പുറന്തള്ളുന്നത്തിൽ ലോകത്തു രണ്ടാം സ്ഥാനത്താണ് അമേരിക്ക.  2016 ഏപ്രില്‍ 22നാണ് ഇന്ത്യ പാരീസ് ഉടമ്പടിയിൽ ഒപ്പുവെച്ചത്.

Be the first to comment on "അമേരിക്ക പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറി!"

Leave a comment

Your email address will not be published.


*