പാക് ബാലന് ഇന്ത്യയിൽ തുടർ ചികിത്സയ്ക്കുള്ള അനുമതി നൽകി സുഷമ സ്വരാജ്!

ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടെ പാകിസ്ഥാൻ ബാലന് തുടർ ചികിത്സയ്ക്കായി വിസ അനുവദിച്ചു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. രണ്ടര വയസുള്ള ഹൃദ്രോഗിയായ  മകന് വിദഗ്ദ്ധ ചികിത്സ സഹായം ആവശ്യപ്പെട്ടു പാകിസ്താനിയായ കെന്‍ സയീദ് ട്വിറ്ററിലൂടെ സുഷമ സ്വരാജിനോട് സഹായം അഭ്യര്ഥിക്കുകയായിരുന്നു.

മെഡിക്കൽ വിസയ്ക്കായി പാകിസ്താനിലെ സ്ഥാനപതി കാര്യാലയത്തെ ബന്ധപ്പെടാൻ മന്ത്രി സയീദിനോട് നിർദേശിച്ചു. തുടർന്ന് മൂന്നു മാസത്തെ മെഡിക്കൽ വിസയ്ക്കായി അപേക്ഷിച്ച സയീഡിനും കുടുംബത്തിനും നാലുമാസത്തെ വിസ അനുവദിക്കുകയായിരുന്നു.

Be the first to comment on "പാക് ബാലന് ഇന്ത്യയിൽ തുടർ ചികിത്സയ്ക്കുള്ള അനുമതി നൽകി സുഷമ സ്വരാജ്!"

Leave a comment

Your email address will not be published.


*