മോട്ടോ ഇസഡ് 2 പ്ലേ സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ എത്തി!

മോട്ടോറോള പുതിയ മോഡലായ മോട്ടോ ഇസഡ് 2 പ്ലേ സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ എത്തിച്ചു.27,999 രൂപയാണ് വില.145 ഗ്രാം ഭാരമുള്ള മോട്ടോ ഇസഡ് 2 പ്ലേയ്ക്ക് 12 എംപി ഡ്യുവല്‍ ഓട്ടോ ഫോക്കസ് പിക്‌സല്‍ പിന്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറ,നാനോ സിമ്മും ഡ്യുവല്‍ സിമ്മും എന്നിവ കൂടാതെ 3000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

കൂടാതെ ആഡ്രിനോ 506 ജി പിയോടുകൂടിയ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, മോട്ടോ ഡിസ്‌പ്ലേ, മോട്ടോ ആക്ഷന്‍സ്, മോട്ടോവോയ്‌സ് സൗകര്യങ്ങളുള്ള ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്, 64 ജി ബി റോം, 4 ജി ബി റാം എന്നിവയുമുണ്ട്.ബി ലൂണാര്‍ ഗ്രേ, ഫൈന്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ മോട്ടോ ഇസഡ് 2 പ്ലേ ലഭ്യമാണ്.

Be the first to comment on "മോട്ടോ ഇസഡ് 2 പ്ലേ സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ എത്തി!"

Leave a comment

Your email address will not be published.


*