ജി.എസ്.ടി;പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല!

ജൂണ്‍ 30 നടക്കുന്ന അര്‍ദ്ധരാത്രിയിലെ ജിഎസ്ടി പ്രത്യേകപാര്‍ലമെന്റ് സമ്മേളനത്തിൽ കോണ്‍ഗ്രസ് പങ്കെടുക്കില്ല.കോണ്‍ഗ്രസ് വക്താവ് സത്യവ്രത ചതുര്‍വേദിയാണ് ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് അര്‍ധരാത്രിയില്‍ യോഗം ചേരുന്നതിനെതിരെ നേരത്തെയും കോൺഗ്രസ്സ് രംഗത്ത് വന്നിരുന്നു.

കോൺഗ്രസ്സിൽ തന്നെ രണ്ടു അഭിപ്രായം രൂപപെട്ടതിനെ തുടർന്നാണ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനമായത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിൽ ചേരുന്ന പ്രത്യേക സമ്മേളനത്തിലാണ് രാജ്യത്ത് പുതിയ ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിക്കുക.

Be the first to comment on "ജി.എസ്.ടി;പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല!"

Leave a comment

Your email address will not be published.


*