പി.സി. ജോര്‍ജ് എംഎല്‍എ തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി!

മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികളെ പി.സി. ജോര്‍ജ് എംഎല്‍എ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാതായി പരാതി. മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റിലെ ഭൂമി പുറത്തുനിന്നെത്തിയവര്‍ കൈയേറിയത് അന്വേഷിക്കാനെത്തിയതായിരുന്നു സ്ഥലം എംഎല്‍എ.

സ്ഥലത്ത് എത്തിയ തൊഴിലാളികളും മറുപക്ഷവും തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ പി സി ജോർജ് ഉപയോഗിച്ച വാക്കുകളാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്.ഇതോടെ തൊഴിലാളികള്‍ പി സി ജോർജിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഇതിൽ പ്രകോപിതനായ പി സി ജോർജ് തൊഴിലാളികള്‍ക്ക് നേരെ തോക്കു ചൂണ്ടുകയായിരുന്നു. എന്നാൽ പ്രാണരക്ഷാര്‍ത്ഥമാണ് താന്‍ തോക്ക് ചൂണ്ടിയതെന്നാണ് പി.സി ജോര്‍ജിന്റെ വാദം.

Be the first to comment on "പി.സി. ജോര്‍ജ് എംഎല്‍എ തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി!"

Leave a comment

Your email address will not be published.


*