കൊല്ലത്ത് മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു!

മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു.കോൺഗ്രസ് പ്രവർത്തകരണ്ടു ഇവരുടെ കോലം കത്തിച്ചത്. ഇന്നലെ കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ യോഗത്തിന് ശേഷമുണ്ടായ വാര്‍ത്താസമ്മേളനത്തിൽ മുകേഷ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചു സംസാരിച്ചിരുന്നു.ഇരയെ അവഹേളിക്കുന്ന തരത്തിലുള്ള നിലപാടെടുത്ത ജനപ്രതിനിധികളായ സിനിമാ താരങ്ങൾ‌ രാജി വെയ്ക്കണമെന്നു ബിജെപിയും കോൺഗ്രസ്സും ആവശ്യപ്പെട്ടു.

ദിലീപിനെ വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്നും അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്നും മുകേഷ് പറഞ്ഞപ്പോൾ,സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത്. മൂവരും ഇടതു ജനപ്രതിനിധികളായതിനാൽ ഇവരുടെ നിലപാടുകൾ പാർട്ടിയെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

Be the first to comment on "കൊല്ലത്ത് മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു!"

Leave a comment

Your email address will not be published.


*