ലോക്നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു!

സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ലോക്നാഥ് ബെഹ്റ അധികാരമേറ്റു.സ്ഥാനമൊഴിയുന്ന ഡിജിപി ടി.പി. സെന്‍കുമാറില്‍ നിന്നും ലോക്നാഥ് ബെഹ്റ അധികാരം ഏറ്റു വാങ്ങി.അതിനു ശേഷം പോലീസ് ആസ്ഥാനത്ത് എത്തി അദ്ദേഹം ചുമതലയേറ്റു.രണ്ടാം തവണയാണ് ലോക്നാഥ് ബെഹ്റ ഡിജിപിയായി സ്ഥാനമേൽക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ടി പി സെൻകുമാറിനെ ഡി ജിപി സ്ഥാനത്ത് നിന്ന് മാറ്റി ലോക്‌നാഥ് ബെഹ്‌റയെ ഡി ജിപിയായി നിയമിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ മേയ് ആറിനു ടി പി സെൻകുമാർ പോലീസ് മേധാവിയായി ചുമതലയേൽകുകയായിരുന്നു.

Be the first to comment on "ലോക്നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു!"

Leave a comment

Your email address will not be published.


*