ശബരി നാഥും ദിവ്യ എസ് അയ്യരും വിവാഹിതരായി!

കന്യാകുമാരിയിലെ തക്കല കുമാര കോവിലിൽ വെച്ച് അരുവിക്കര എംഎല്‍എ ശബരി നാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല വി.ഡി സതീശന്‍. കെസി ജോസഫ്, ആന്റോ ആന്റണി. എസ് രാജേന്ദ്രന്‍, ടി.പി ശ്രീനിവാസന്‍, ബിജുപ്രഭാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വൈകിട്ട് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച്‌ വിവാഹ സല്‍ക്കാരം നടക്കും. ജൂലൈ രണ്ട് ഞായറാഴ്ച ആര്യനാട് ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലുമണിമുതലാണ് ശബരിനാഥിന്റെ മണ്ഡലമായ അരുവിക്കര നിയോജകമണ്ഡലത്തിലെ വിവാഹ സത്ക്കാരം നടക്കുക.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്‍റെയും സുലേഖയുടെയും മകനാണ് ശബരീനാഥ്. ഐഎസ്ആര്‍ഒ ഉദ്യേഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടി ഓഫീസര്‍ ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.

Be the first to comment on "ശബരി നാഥും ദിവ്യ എസ് അയ്യരും വിവാഹിതരായി!"

Leave a comment

Your email address will not be published.


*