സ്വവര്‍ഗ വിവാഹം ജര്‍മ്മനിയില്‍ നിയമാനുസൃതമാക്കി!

ജര്‍മ്മനിയില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി.പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിൽ 393 എംപിമാർ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായും 226 പേര്‍ എതിർത്തും വോട്ടു രേഖപ്പെടുത്തി.സ്വവര്‍ഗ വിവാഹത്തിനെതിരായാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ വോട്ടു ചെയ്തത്.

സ്വവര്‍ഗ വിവാഹത്തിന് താൻ എതിരാണെങ്കിലും അവരുടെ മനസാക്ഷിയ്ക്കനുസൃതമായി പാര്‍ട്ടിയിലെ മറ്റംഗങ്ങള്‍ക്ക് വോട്ടു രേഖപ്പെടുത്താമെന്നും ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു.സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നതോടെ സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമവിധേയമായി വിവാഹിതരാകാനും കുട്ടികളെ ദത്തെടുക്കാനും കഴിയും.

Be the first to comment on "സ്വവര്‍ഗ വിവാഹം ജര്‍മ്മനിയില്‍ നിയമാനുസൃതമാക്കി!"

Leave a comment

Your email address will not be published.


*