പി യു ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്!

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിൽ മലയാളി താരം പിയു ചിത്ര മത്സരിക്കും. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പിയു ചിത്രയെ ഉള്‍പെടുത്തണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ചി​ത്ര​യു​ടെ മ​ത്സ​ര ഇ​ന​മാ​യ 1500 മീ​റ്റ​റി​ൽ ചി​ത്ര​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും അത്‌ലറ്റിക് ഫെ​ഡ​റേ​ഷ​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.യോഗ്യത നേടിയിട്ടും ടീമിൽ ഉൾപെടുത്താത്തതിനെതിരെ ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഒപ്പം നിന്ന എല്ലാവര്ക്കും ചിത്രയും കുടുംബവും നന്ദി അറിയിച്ചു.

Be the first to comment on "പി യു ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്!"

Leave a comment

Your email address will not be published.


*