ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം;ഗവർണർ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും വിളിച്ചു വരുത്തി!

തിരുവനന്തപുരം:ഗവർണർ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്നാഥ് ബെഹ്‌റയെയും വിളിച്ചു വരുത്തി. തലസ്ഥാനത്തെ അടിക്കടി ഉണ്ടാക്കുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ നടപടി. ഇന്നലെ രാത്രി ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു ആശങ്ക അറിയിച്ചിരുന്നു. കുറ്റവാളികൾക്കെതിരെ മുഖം നോക്കാത്തെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment on "ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം;ഗവർണർ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും വിളിച്ചു വരുത്തി!"

Leave a comment

Your email address will not be published.


*