നർത്തകനും കൊറിയോഗ്രാഫറുമായ രാജാറാം ഡെങ്കി പനി ബാധിച്ചു മരിച്ചു!

കൊച്ചി:നടിയും നർത്തകിയുമായ താര കല്യാണിന്റെ ഭർത്താവും നർത്തകനും കൊറിയോഗ്രാഫറുമായ രാജാറാം (രാജാ വെങ്കിടേഷ്) ഡെങ്കി പനി ബാധിച്ചു മരിച്ചു. ഡെങ്കി പനി ബാധിച്ചു അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഈ മാസം 22ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു.സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.ഡാന്‍സ് അധ്യാപകൻ കൂടിയായ രാജാറാം ഭാര്യ താരകല്ല്യാണുമൊത്ത് നൃത്ത വേദികളില്‍ സജീവമായിരുന്നു. ഏക മകൾ സൗഭാഗ്യയും നർത്തകിയാണ്.

Be the first to comment on "നർത്തകനും കൊറിയോഗ്രാഫറുമായ രാജാറാം ഡെങ്കി പനി ബാധിച്ചു മരിച്ചു!"

Leave a comment

Your email address will not be published.


*