വീണ്ടും സംഘർഷം!

തിരുവനന്തപുരം:ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെ വീണ്ടും സംഘർഷം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരിസരത്തും ഫൈന്‍ ആര്‍ട്സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി.യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ നിറുത്തിയിരുന്ന സ്കൂട്ടർ ഒരു സംഘമാളുകള്‍ ബൈക്ക് അഗ്നിക്കിരയാക്കി.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്റ്സ് സെന്ററിനു നേരെയും പിഎംജി ജംഗ്ഷനിലും കല്ലേറുണ്ടായി. കല്ലേറിനിടെ ഒരു പൊലീസുകാരന് പരുക്കേറ്റു. സംസ്ഥാനത്തു ഇന്ന് ബിജെപി ആഹ്വനം ചെയ്ത ഹർത്താലിനിടെ പല സ്ഥലങ്ങളിലും അക്രമങ്ങളും അരങ്ങേറി.

അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സമാധാന ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായും കേരളത്തിലെ ആര്‍ എസ് എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

അക്രമ പരമ്പരകൾ തുടരുന്നതിനിടെ ഗവർണർ ഇന്ന് മുഖ്യമന്ത്രിയെയും ഡിജിപിയെയും രാജ്‌ഭവനിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നു.രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

Be the first to comment on "വീണ്ടും സംഘർഷം!"

Leave a comment

Your email address will not be published.


*