അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായി!

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ടു നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി. ആലുവ പോലീസ് ക്ലബ്ബിലാണ് അപ്പുണ്ണി ഹാജരായത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

അപ്പുണിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് അപ്പുണിയോട് നിർദേശിച്ചിരുന്നു. ജയിലിൽ വെച്ച് പള്‍സര്‍ സുനി പല തവണ അപ്പുണ്ണിയുമായി ഫോണ്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു.

ജയിലിൽ വെച്ച് സുനി ദിലീപിന് കത്ത് അയക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ചും നടിയെ അക്രമിച്ചതിലെ ഗുഢാലോചനയെ കുറിച്ചും അപ്പുണിയോട് ചോദിച്ചറിയും. ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് അപ്പുണ്ണി ഒളിവിൽ പോയിരുന്നു.

Be the first to comment on "അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായി!"

Leave a comment

Your email address will not be published.


*