ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് പി സി ജോർജ്!

കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് പി സി ജോർജ് എംഎൽഎ. ക്രൂരമായ ആക്രമണമാണ് അനുഭവിച്ചത് എങ്കിൽ നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം തന്നെ അഭിനയിക്കാന്‍ കഴിഞ്ഞതെന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. ഡൽഹിയിലെ നിർഭയയെക്കാൾ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറയുന്നത്.ഏതാശുപത്രിയിലാണ് നടി ചികിത്സ തേടിയതെന്നു വ്യക്തമാക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. നേരത്തെ കേസിൽ അറസ്റ്റിലായ നടൻ ദിലീപ് നിരപരാധിയാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

Be the first to comment on "ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് പി സി ജോർജ്!"

Leave a comment

Your email address will not be published.


*