ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിലുള്ള മുഴുവൻ പ്രതികളെയും പിടിച്ചു!

തിരുവനന്തപുരം:ആർഎസ്എസ് പ്രവർത്തകനായ രാജേഷിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയതായി പോലീസ്. കേസിൽ ആകെ പതിനൊന്നു പ്രതികളാണുള്ളത്. ഒരാളെ ഇന്ന് പിടികൂടിയിരുന്നു.കരിമ്പുകോണം സ്വദേശി സിബിയാണ് ഇന്ന് അറസ്റ്റിലായത്.മറ്റു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ രാ​ജേഷിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പറയുന്നു.സി​പി​എം-​ബി​ജെ​പി രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളുടെ തുടർച്ചയാണ് കൊലപാതകമെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാൽ കേ​സി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞി​രു​ന്നു.

Be the first to comment on "ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിലുള്ള മുഴുവൻ പ്രതികളെയും പിടിച്ചു!"

Leave a comment

Your email address will not be published.


*