മലയാള സിനിമാരംഗത്ത് ഉന്നതാധികാര സമിതി വരുന്നു!

കൊച്ചി:മലയാള സിനിമ സംഘടനകൾക്ക് കൂച്ചു വിലങ്ങിടാൻ ഉന്നതാധികാര സമിതി വരുന്നു.അടിക്കടിയുള്ള വിവാദങ്ങളിൽപെട്ട് ആടി ഉലയുകയാണ് മലയാള സിനിമ. നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ വേണ്ടിയാണു മലയാള സിനിമാരംഗത്ത് പുതിയ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സിനിമാരംഗത്തെ സുപ്രധാനമായ തീരുമാനങ്ങളെല്ലാം ഇനി ഈ സമിതിയുടെ മേല്‍നോട്ടത്തിലാവും കൈക്കൊള്ളുക.

ഇതിനു മുന്നോടിയായി താര സംഘടനയായ അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഇന്ന് അനൗദ്യോഗിക യോഗം ചേർന്നു.

Be the first to comment on "മലയാള സിനിമാരംഗത്ത് ഉന്നതാധികാര സമിതി വരുന്നു!"

Leave a comment

Your email address will not be published.


*