സമാധാന ചർച്ച അവസാനിച്ചു.; മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രിയുടെ രോക്ഷ പ്രകടനം!

തിരുവനന്തപുരം:തലസ്ഥാനത്തു ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സമാധാന ചർച്ച അവസാനിച്ചു. ബിജെപി-ആർഎസ്എസ്- സിപിഎം നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി.

ചർച്ച നടക്കുന്ന ഹാളിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി ‘കടക്കു പുറത്തെന്ന്’ ആക്രോശിച്ചു. ചർച്ച തുടങ്ങുന്നതിനു മുന്നോടിയായി നേതാക്കളെല്ലാം മേശയ്ക്കു ചുറ്റും ഇരിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനു വേണ്ടിയാണു മാധ്യമ പ്രവർത്തകർ ഹാളിൽ പ്രവേശിച്ചിരുന്നത്.

തിരുവനന്തപുരത്തുണ്ടായ അക്രമ സംഭവങ്ങൾ അപലപനീയമാണെന്ന് ചർച്ചയ്ക്കു ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അണികൾക്ക് നിർദേശം നൽകും.സമാധാന ശ്രമങ്ങളുടെ ഭാഗമായി ആഗസ്റ്റ് ആറിന് സർവകക്ഷി യോഗം വിളിക്കും. തിരുവനന്തപുരം,കോട്ടയം,കണ്ണൂരും ഉഭയകക്ഷി ചർച്ചകൾ നടത്താനും യോഗത്തിൽ തീരുമാനമായി.

Be the first to comment on "സമാധാന ചർച്ച അവസാനിച്ചു.; മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രിയുടെ രോക്ഷ പ്രകടനം!"

Leave a comment

Your email address will not be published.


*