August 2017

പറവൂരിൽ ലഘുലേഖകള്‍ വിതരണം ചെയ്ത യുവാക്കൾ പോലീസ് കസ്റ്റഡിയിൽ!

പറവൂരിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത 39 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇവരെ ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ് വിശദമായി ചോദ്യം ചെയ്തു. വീടുവീടാന്തരം കയറിയിറങ്ങി ലഘുലേഖ വിതരണം…


ഇടുക്കിയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി!

കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു തിങ്കളാഴ്​ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, പരീക്ഷകള്‍ക്കു മാറ്റമില്ല.


മുസഫര്‍ നഗര്‍ ട്രെയിന്‍ അപകടം:അന്വേഷണ റിപോർട്ട് ഇന്ന് തന്നെ സമർപ്പിക്കാൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭു!

മുസഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റി 23 പേര്‍ മരിക്കാനിടയായ സംഭവത്തിൽ ഇന്ന് തന്നെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ നിര്‍ദേശം. പരുക്കേറ്റവർക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന്…


നോട്ടു നിരോധനം:കാശ്മീരിൽ കല്ലേറ് കുറഞ്ഞതായി ജെയ്‌റ്റിലി!

നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ മാവോവാദികൾ കശ്മീരിലെ വിഘടനവാദികൾക്കും തിരിച്ചടിയായെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി . നോട്ടുനിരോദനത്തിനു മുൻപ് ആയിരങ്ങൾ സൈന്യത്തിന് നേരെ പ്രധിഷേധവുമായി തെരുവിൽ ഇറാഗിയിരുന്നത്. എന്നാൽ നോട്ടു നിരോധനത്തിന് ശേഷം അത്…


കൈയേറ്റം ആരുനടത്തിയാലും നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി!

കൈയേറ്റം ആറു നടത്തിയാലും സർക്കാർ കർശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഗതാഗത വകുപ്പ് മന്ത്രി തോമസ്ചാണ്ടിയും നിലമ്പൂർ എംഎൽഎ പി വി അൻവറും ഭൂമി കൈയേറിയെന്ന ആരോപണം തെളിഞ്ഞാൽ കർശന നടപടി…


ഹാദിയകേസില്‍ എന്‍ഐഎ എഫ്‌ഐആര്‍ സമര്‍പ്പിച്ചു!

കൊച്ചി:സുപ്രീംകോടതി എന്‍ഐഎയ്ക്കു വിട്ട ഹാദിയകേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.എന്‍ഐഎ എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയിലാണ് എഫ്‌ഐആര്‍ സമർപ്പിച്ചത്. ഹദിയയുടെ സുഹൃത്തിന്റെ പിതാവായ അബൂബക്കറിനെ പ്രതിയാക്കിയാണ് എഫ്‌ഐആർ.റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം…


വ്യാജരേഖ ചമച്ചതിന് സെന്കുമാറിനെതിരെ കേസ്!

തിരുവനന്തപുരം:വ്യാജരേഖ ചമച്ച ശമ്പളം കൈപറ്റി എന്ന പരാതിയിൽ സെന്കുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. നേരത്തെ കേസന്വേഷിച്ച വിജിലൻസ് കേസെടുക്കാനാവില്ലെന്ന് കാണിച്ചു ഫയൽ മടക്കിയിരുന്നു. അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ ലീവെടുത്ത സെൻകുമാർ പിന്നീട് മെഡിക്കൽ…


ഷുക്കൂര്‍ വധം: സിപിഐഎം നേതാക്കള്‍ക്കെതിരെ പുനരന്വേഷണം!

എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ വധകേസിൽ സിപിഎം നേതാക്കളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടി.വി. രാജേഷ് എംഎല്‍എ എന്നിവർക്കെതിരെ സിബിഐയുടെ പുനരന്വേഷണം.സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് സിബിഐ മാധ്യമപ്രവര്‍ത്തകനായ…


എല്ലാ അനുമതികളോടെയുമാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് പി വി അൻവർ എംഎൽഎ!

കോഴിക്കോട്:തന്റെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിനു എല്ലാ അനുമതികളുമുണ്ടെന്നു നിലമ്പൂർ എംഎൽഎ പി വി അൻവർ.പഞ്ചായത്തിന്റെ അനുമതി പാർക്കിനുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുരുകേശ് നരേന്ദ്രന്‍ എന്ന ആളാണ് ആരോപണങ്ങൾക്കു പിന്നിലെന്നും ഇയാളുടെ സ്വത്തു…


ശ്രീശാന്ത് വീണ്ടും കോടതിയെ സമീപിച്ചു!

കൊച്ചി:ബിസിസിഐക്കെതിരെ ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തനിക്കു ഏർപ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി നീക്കിയിട്ടും തന്നെ കളിയ്ക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് ശ്രീശാന്ത് വീണ്ടും കോടതിയെ സമീപിച്ചത്. സ്കോട്ടിഷ് ലീഗില്‍ കളിക്കുന്നതിന് എന്‍ഒസി ആവശ്യപ്പെട്ടു ബിസിസിക്ക് കത്തയച്ചെങ്കിലും…