ആരോപണം ഉന്നയിച്ച നടിക്ക് അന്വേഷണ ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധം;ദിലീപ്!

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ക്രിമിനൽ ഗുഢാലോചന ഉന്നയിച്ച നടിക്ക് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ടെന്ന് നടൻ ദിലീപ്.നടി ആക്രമിക്കപ്പെട്ട ശേഷം താര സംഘടന നടിക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചു നടത്തിയ യോഗത്തിൽ നടി മഞ്ജുവാരിയരാണ് കേസിൽ ഗുഢാലോചന ആരോപിച്ചത്.

ചോദ്യം ചെയ്യൽ സമയത്തു മഞ്ജുവിനെയും സംവിധയകാൻ ശ്രീകുമാർ മേനോനെ കുറിച്ചുമുള്ള ചോദ്യങ്ങൾക്കു താൻ നൽകിയ മറുപടി അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യ റെക്കോർഡ് ചെയ്തില്ലെന്നും ദിലീപിന്റെ ജാമ്യ ഹർജിയിൽ പറയുന്നു. പൾസർ സുനി ബ്ലാക്‌മെയ്ൽ ചെയ്യാൻ ശ്രമിച്ചെന്ന പരാതി, സുനിയുടെ ഫോണ്‍ സംഭാഷണം ഉൾപ്പെടെ താൻ ഡിജിപി ലോക്നാഥ് ബെഹ്‌റയ്‌ക്കു വാട്ട്സ്ആപ്പ് വഴി കൈമാറിയിരുന്നു.

എന്നാല്‍ പുൽസരസുനിയുടെ ബ്ലാക്‌മെയ്ൽ കത്തുകിട്ടി 20 ദിവസം വൈകിയാണു ദിലീപ് പൊലീസില്‍ പരാതി നല്‍കിയതെന്നാണു പ്രോസിക്യൂഷന്റെ വാദം. തന്നെ കുടുക്കാൻ പോലീസും ഒരുകൂട്ടം സിനിമ പ്രവർത്തകരും ശ്രമിക്കുന്നതായും ദിലീപ് ജാമ്യഹർജിയിൽ പറയുന്നു.

Be the first to comment on "ആരോപണം ഉന്നയിച്ച നടിക്ക് അന്വേഷണ ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധം;ദിലീപ്!"

Leave a comment

Your email address will not be published.


*