വസ്ത്രധാരണത്തിൽ നിബന്ധനകളുമായി സൗദി എയർലൈൻസ്!

സൗദി എയർലൈൻസ് യാതകർക്കു വസ്ത്രധാരണത്തിൽ നിബന്ധനകൾ ഏർപ്പെടുത്തി. സൗദി അറേബിയയുടെ ദേശീയ വിമാന കമ്പനിയാണ് സൗദി എയർലൈൻസ്. സ്ത്രീകൾ ഇറക്കിയതും ശരീരം കാണുന്ന രീതിയിലുള്ളതും കൈകാലുകൾ കാണുന്ന തരത്തിലുമുള്ള വസ്ത്രങ്ങൾ ധരിക്കരുത്. പുരുഷന്മാർ കാലുകൾ കാണുന്ന രീതിയിൽ ഷോര്‍ട്ട്സ് ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

എയർലൈൻസിന്റെ വെബ്‌സൈറ്റിലാണ് യാത്രക്കാരുടെ വസ്ത്രധാരണത്തെ പറ്റിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സഹയാത്രികർക്കു അസൗകര്യവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതിനാലാണ് നടപടി.നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അവരുടെ യാത്ര റദ്ദാക്കുമെന്നും വെബ്‌സൈറ്റിൽ പറയുന്നു.

Be the first to comment on "വസ്ത്രധാരണത്തിൽ നിബന്ധനകളുമായി സൗദി എയർലൈൻസ്!"

Leave a comment

Your email address will not be published.


*