വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ദേ​ശീ​യ ഗു​സ്തി താ​രം മ​രി​ച്ചു!

റാ​ഞ്ചി:സ്റ്റേ​ഡി​യ​ത്തിലെ വെള്ളക്കെട്ടിൽ നിന്നും ഷോക്കേറ്റു ദേ​ശീ​യ ഗു​സ്തി താ​രം വി​ശാ​ല്‍ കു​മാ​ര്‍ (22) മ​രി​ച്ചു. മ​ഴ​യെ തു​ട​ര്‍​ന്ന് ചോർന്നൊലിക്കുന്ന സ്റ്റേഡിയത്തിലെ ശുചിമുറിയിൽ നിന്നുമാണ് വിശാലിന് ഷോക്കേറ്റത്. വെള്ളക്കെട്ടിലായ ശുചിമുറിയിൽ വ​യ​ർ പൊട്ടികിടന്നിരുന്നു. റാ​ഞ്ചി​യി​ല്‍ ജാ​ര്‍​ഖ​ണ്ഡ് സം​സ്ഥാ​ന ഗു​സ്തി അ​സോ​സി​യേ​ഷ​ന്‍റെ സ്റ്റേ​ഡി​യ​മാ​യ ജ​യ്പാ​ല്‍ സിം​ഗ് സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. താരത്തിന്റെ കുടുംബത്തിന് ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം അസ്സോസ്സിയേഷൻ പ്രഖ്യാപിച്ചു.

Be the first to comment on "വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ദേ​ശീ​യ ഗു​സ്തി താ​രം മ​രി​ച്ചു!"

Leave a comment

Your email address will not be published.


*