ചികിത്സ കിട്ടാതെ മരിച്ച സംഭവം;വിദഗ്ദ്ധ സമതി അന്വേഷിക്കും!

തിരുവനന്തപുരം: തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുരുകന് ചികിത്സ നല്‍കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കും.സംസ്ഥാന ആരോഗ്യവകുപ്പാണ് സമിതിയെ നിയമിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കും സമിതി ചെയര്‍മാന്‍. അനസ്‌തേഷ്യ മെഡിസിന്‍ സര്‍ജറി വിഭാഗം മേധാവികളും അംഗങ്ങളായിരിക്കും. അതേസമയം ചികിത്സാനിഷേധിച്ച ആശുപത്രികൾക്കെതിരെ കർശന നടപടി എടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.

Be the first to comment on "ചികിത്സ കിട്ടാതെ മരിച്ച സംഭവം;വിദഗ്ദ്ധ സമതി അന്വേഷിക്കും!"

Leave a comment

Your email address will not be published.


*