ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു!

കൊച്ചി:പട്ടാപകൽ ചെറായി ചെറായി ബീച്ചില്‍ യുവതിയെ കാമുകൻ കുത്തിക്കൊന്നു.ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. വരാപ്പുഴ സ്വദേശി ഷാജിയുടെ മകള്‍ ശീതള്‍(30) ആണ് കൊല്ലപ്പെട്ടത്. ശീതളിന്റെ വീടിനു മുകളിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം നെടുങ്കണ്ടം സ്വദേശി പ്രശാന്താണ് പ്രതി. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു.പിന്നീട് ഈ ബന്ധത്തിൽ വിള്ളലുണ്ടാകുകയായിരുന്നു. തന്നെ ശീതൾ അവഗണിക്കുന്നു എന്ന തോന്നലാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

രാവിലെ ബീച്ചിലെത്തിയ ശീതളിനോട് കണ്ണടച്ചാൽ ഒരു സമ്മാനം തരാമെന്നു പ്രശാന്ത് പറഞ്ഞു. കണ്ണടച്ച് നിന്ന യുവതിയെ ഇയാൾ പുറകിൽ നീന്നും കത്തികൊണ്ട് കുത്തുകയായിരുന്നു.ആറോളം കുത്തേറ്റ യുവതി രക്ഷിക്കണമെന്ന് അപേക്ഷിച്ചു അടുത്തുള്ള റിസോർട്ടിലേയ്ക്ക് ഓടിക്കയറി.തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Be the first to comment on "ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു!"

Leave a comment

Your email address will not be published.


*