മന്ത്രിയുടെ ഭര്‍ത്താവ് ദളിത് യുവതിയെ മര്‍ദിച്ചിട്ടില്ല;മുഖ്യമന്ത്രി!

തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ.ഭാസ്‌കരൻ പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന് ഇത്തരത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂരിൽ ഇടതു മുന്നണിക്കുണ്ടായ വിജയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് എട്ടാം തിയതി പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് സംഭവം. ബൂത്തിലെത്തിയ പോളിംഗ് ഉദ്യോഗസ്ഥരോട് ഭാസ്കരൻ പറ്റി പരാതി പറഞ്ഞ ദളിത് യുവതിയെ ആക്ഷേപിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഭാസ്കരനെതിരെ സി.പി.എം ജില്ല സെക്രട്ടറിക്കും സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. തുടർന്ന് കേന്ദ്ര കമ്മിറ്റിക്ക്​ പരാതി നല്‍കുകയായിരുന്നു.

Be the first to comment on "മന്ത്രിയുടെ ഭര്‍ത്താവ് ദളിത് യുവതിയെ മര്‍ദിച്ചിട്ടില്ല;മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*