മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ ശ്രമം; നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു!

തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സ്ഥാപനത്തിലെ മുതിര്‍ന്ന നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ന്യൂസ് 18 ചാനലിലെ എഡിറ്റര്‍ രാജീവ് ദേവരാജ്, മാധ്യമപ്രവര്‍ത്തകരായ ലല്ലു ശശിധരന്‍, സി.എന്‍. പ്രകാശ്, ദിലീപ് കുമാര്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റത്തിനാണു കേസെടുത്തിരിക്കുന്നത്. യുവതി‍യടക്കം 17 പേരെ വ്യാഴാഴ്ച ചാനൽ പിരിച്ചു വിട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹാത്യയ്ക്കു ശ്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകി.

Be the first to comment on "മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ ശ്രമം; നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു!"

Leave a comment

Your email address will not be published.


*