കുട്ടികൾ മരിച്ച സംഭവം;കുറ്റക്കാർക്കെതിരെ കർശന നടപടി;യോഗി ആദിത്യനാഥ്!

ലക്നൗ:ഓക്സിജന്‍ ലഭിക്കാതെ ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ആരോഗ്യ വകുപ്പ് മന്ത്രിയോടും മറ്റ് ഉദ്യോഗസ്ഥരോടും ആശുപത്രി സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജിൽ ഓക്‌സിജന്‍ വിതരണം തകരാറിലായതിനെ തുടർന്ന് 63 കുട്ടികളാണ് മരിച്ചത്. ആശുപത്രിക്ക് ഓക്സിജന്‍ സിലിണ്ടറുകൾ വിതരണം ചെയുന്ന കമ്പനിക്ക് പണം നൽകാത്തതിനാൽ ഓക്സിജൻ വിതരണം മുടങ്ങിയിരുന്നു.ഇതാണ് അപകടത്തിന് കാരണം.

Be the first to comment on "കുട്ടികൾ മരിച്ച സംഭവം;കുറ്റക്കാർക്കെതിരെ കർശന നടപടി;യോഗി ആദിത്യനാഥ്!"

Leave a comment

Your email address will not be published.


*