ദിലീപിന്റെ വാദം തള്ളാതെ ബെഹ്‌റ!

പള്‍സര്‍ സുനിക്കെതിരെ ഡി.ജി.പിക്കു താന്‍ പരാതി നല്‍കിയിരുന്നുവെന്ന ദിലീപിൻറെ വാദം തള്ളാതെ ഡി.ജി.പി ലോക്നാഥ് ബെഹ്റ. ആക്ഷേപങ്ങള്‍ക്ക് കോടതിയില്‍ തന്നെ മറുപടി നല്‍കുമെന്നും ഡിജിപി പറഞ്ഞു. പള്‍സര്‍ സുനി ബ്ലാക്‌മെയ്ൽ ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കാണിച്ചു ഡി.ജി.പിക്കു താന്‍ പരാതി നല്‍കിയിരുന്നുവെന്ന് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

കേസ് കോടതിയുടെ പരിഗണനയിലായതിനാൽ പരസ്യമായി പറയുന്നത് കോടതിയലക്ഷ്യമാകുമെന്നും, ആക്ഷേപങ്ങൾക്കു കോടതിയിൽ തന്നെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "ദിലീപിന്റെ വാദം തള്ളാതെ ബെഹ്‌റ!"

Leave a comment

Your email address will not be published.


*