നെഹ്റുട്രോഫി വള്ളംകളി;ഗബ്രിയേല്‍ ജേതാക്കള്‍!

ആലപ്പുഴ: 65-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാക്കളായി.മഹാദേവിക്കാട് ചുണ്ടന്‍ രണ്ടാം സ്ഥാനത്തെത്തി. കന്നി മത്സരത്തിൽ തന്നെ ഗബ്രിയേല്‍ ചുണ്ടന്‍ കിരീടം ചുടിയെന്ന പ്രത്യേകതയുമുണ്ട്.

എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബാണ് ഗബ്രിയേല്‍ ചുണ്ടന് തുഴയെറിഞ്ഞത്.പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഗബ്രിയേല്‍ ചുണ്ടനോട് മത്സരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമേള ഉദ്ഘാടനം ചെയ്തത്.

Be the first to comment on "നെഹ്റുട്രോഫി വള്ളംകളി;ഗബ്രിയേല്‍ ജേതാക്കള്‍!"

Leave a comment

Your email address will not be published.


*