ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ നിന്നും എൻജിൻ വേർപെട്ടു!

തിരുവനന്തപുരം:ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ നിന്നും എൻജിൻ വേർപെട്ടെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ എ‍ഞ്ചിനാണു യാത്ര പുറപ്പെട്ട ഉടനെ വേർപെട്ടത്. വേഗത കുറവായതിനാൽ വലിയ അപകടം ഉണ്ടായില്ല. കപ്ലിങ്ങിലുണ്ടായ പിഴവാണ് എന്‍ജിന്‍ വേര്‍പെടാന്‍ കാരണമെന്നു ദക്ഷിണ റെയിവേ അറിയിച്ചു. എഞ്ചിന്‍ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിൻ വീണ്ടും യാത്ര പുനരാരംഭിച്ചു.

Be the first to comment on "ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ നിന്നും എൻജിൻ വേർപെട്ടു!"

Leave a comment

Your email address will not be published.


*