എല്ലാ അനുമതികളോടെയുമാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് പി വി അൻവർ എംഎൽഎ!

കോഴിക്കോട്:തന്റെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിനു എല്ലാ അനുമതികളുമുണ്ടെന്നു നിലമ്പൂർ എംഎൽഎ പി വി അൻവർ.പഞ്ചായത്തിന്റെ അനുമതി പാർക്കിനുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുരുകേശ് നരേന്ദ്രന്‍ എന്ന ആളാണ് ആരോപണങ്ങൾക്കു പിന്നിലെന്നും ഇയാളുടെ സ്വത്തു തർക്കത്തിൽ ഇടപെട്ടതാണ് വൈരാഗ്യത്തിന് കാരണമെന്നും എംഎൽഎ പറഞ്ഞു.കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെയും ഷൗക്കത്തിന്റെയും പിന്തുണ മുരുകേശനുണ്ടെന്നും അൻവർ ആരോപിച്ചു.

Be the first to comment on "എല്ലാ അനുമതികളോടെയുമാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് പി വി അൻവർ എംഎൽഎ!"

Leave a comment

Your email address will not be published.


*