ഷുക്കൂര്‍ വധം: സിപിഐഎം നേതാക്കള്‍ക്കെതിരെ പുനരന്വേഷണം!

എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ വധകേസിൽ സിപിഎം നേതാക്കളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടി.വി. രാജേഷ് എംഎല്‍എ എന്നിവർക്കെതിരെ സിബിഐയുടെ പുനരന്വേഷണം.സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് സിബിഐ മാധ്യമപ്രവര്‍ത്തകനായ മനോഹരന്റെ മൊഴിയെടുത്തു.

പി.ജയരാജന്റെ കാര്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഷുക്കൂർ കൊല്ലപ്പെടുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജയരാജന്‍ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നത് കേട്ടിരുന്നോ എന്നാണ് സിബിഐ മനോഹരനോട് ചോദിച്ചത്.

2012 ഫെബ്രുവരി 20ന് അരിയിൽ പ്രദേശത്തു സന്ദർശനം നടത്തിയ പി.ജയരാജന്‍, ടി.വി.രാജേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. അന്നുച്ചയോടെയാണ് പ്രതികാര നടപടിയായി എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂറിനെ കൊലപ്പെടുത്തിയത്. ഷുക്കൂർ കൊലപാതകത്തിൽ ജയരാജനും ടി വി രാജേഷും ഗുഡാലോചന നടത്തിയെന്നാണ് കേസ്.

Be the first to comment on "ഷുക്കൂര്‍ വധം: സിപിഐഎം നേതാക്കള്‍ക്കെതിരെ പുനരന്വേഷണം!"

Leave a comment

Your email address will not be published.


*