പറവൂരിൽ ലഘുലേഖകള്‍ വിതരണം ചെയ്ത യുവാക്കൾ പോലീസ് കസ്റ്റഡിയിൽ!

പറവൂരിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത 39 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇവരെ ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ് വിശദമായി ചോദ്യം ചെയ്തു. വീടുവീടാന്തരം കയറിയിറങ്ങി ലഘുലേഖ വിതരണം ചെയ്ത ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ പ്രവർത്തകരാണ് കസ്റ്റഡിയിലുള്ളവർ.

ഇവരില്‍നിന്ന് പിടിച്ചെടുത്ത ‘വിശ്വാസത്തിന്റെ വഴി’ എന്ന തലക്കെട്ടിലുള്ള ലഘുലേഖയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി. നാട്ടുകാരുടെ പരാതിയിലാണ് ഇവരെ പിടികൂടിയത്.

Be the first to comment on "പറവൂരിൽ ലഘുലേഖകള്‍ വിതരണം ചെയ്ത യുവാക്കൾ പോലീസ് കസ്റ്റഡിയിൽ!"

Leave a comment

Your email address will not be published.


*