മുസഫര്‍ നഗര്‍ ട്രെയിന്‍ അപകടം:അന്വേഷണ റിപോർട്ട് ഇന്ന് തന്നെ സമർപ്പിക്കാൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭു!

മുസഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റി 23 പേര്‍ മരിക്കാനിടയായ സംഭവത്തിൽ ഇന്ന് തന്നെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ നിര്‍ദേശം. പരുക്കേറ്റവർക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച വൈകുന്നേരം 5.45ഓടെയാണ് കലിംഗ-ഉത്കല്‍ എക്‌സ്പ്രസിന്റെ മൂന്നു ബോഗികൾ പാളം തെറ്റിയത്. റെയില്‍വ്വേ ട്രാക്കില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത് ട്രെയിന്‍ ഡ്രൈവറെ അറിയിക്കാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Be the first to comment on "മുസഫര്‍ നഗര്‍ ട്രെയിന്‍ അപകടം:അന്വേഷണ റിപോർട്ട് ഇന്ന് തന്നെ സമർപ്പിക്കാൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭു!"

Leave a comment

Your email address will not be published.


*