‘മാഡം’ കാവ്യയെന്നു സുനി!

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ നടി കാവ്യാ മാധവനെന്നു മുഖ്യപ്രതി പൾസർ സുനി.എറണാകളും സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോൾ മാധ്യമങ്ങൾക്കു മുന്നിലാണ് സുനിയുടെ വെളിപ്പെടുത്തൽ. മാഡത്തിന് വേണ്ടിയാണ് നടിയുടെ ദൃശ്യങ്ങൾ പകർത്തിയതെന്നും,ഞാൻ കള്ളനല്ലേ കള്ളന്റെ കുമ്പസാരം എന്തിനു കേൾക്കുന്നു വെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ മാഡം കെട്ടുകഥയാണെന്ന് പോലീസ് പറഞ്ഞിരുന്നു.

എന്നാൽ മാഡം കെട്ടുകഥയല്ലെന്നും അത് സിനിമ നടിയാണെന്നും, ആലുവയിലെ വിഐപി പറഞ്ഞില്ലെകിൽ താൻ തന്നെ വെളിപ്പെടുത്തുമെന്നും ഇയാൾ ദിലീപിനെ ഉദ്ദേശിച്ചു പറഞ്ഞിരുന്നു. എന്നാൽ മാഡം കാവ്യ മാധവനാണെന്ന സുനിയുടെ പരാമര്‍ശത്തെക്കുറിച്ച്‌ അറിയില്ലെന്നും മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളുവെന്നും ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് പറഞ്ഞു.

Be the first to comment on "‘മാഡം’ കാവ്യയെന്നു സുനി!"

Leave a comment

Your email address will not be published.


*