ഹദിയയുടെ വീടിനു മുന്നിൽ പ്രധിഷേധം;പെൺകുട്ടികൾ പോലീസ് കസ്റ്റഡിയിൽ!

വൈക്കം:കോടതി ഉത്തരവിനെ തുടർന്ന് വീട്ടു തടങ്കലിൽ കഴിയുന്ന അഖില എന്ന ഹദിയയുടെ വീടിനു മുന്നിൽ പ്രതിഷേധം നടത്തിയ പോലീസ് കസ്റ്റഡിയിൽ. പുസ്തകങ്ങളും വസ്ത്രങ്ങളും മധുരവുമായി എത്തിയ ഇവരെ ഹദിയയെ കാണാൻ അച്ഛൻ അശോകൻ അനുവദിച്ചില്ല.

തുടർന്ന് ഇവർ ഹദിയയുടെ വീടിനു മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. ജനൽ വഴി ഇവർ തന്നെ ഉപദ്രവിക്കുകയാണെന്നും രക്ഷിക്കണമെന്നും ഹാദിയ തങ്ങളോട് അപേക്ഷിച്ചതായും ഇവർ പറയുന്നു. അശോകന്റെ പരാതിയിൽ പിന്നീടിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Be the first to comment on "ഹദിയയുടെ വീടിനു മുന്നിൽ പ്രധിഷേധം;പെൺകുട്ടികൾ പോലീസ് കസ്റ്റഡിയിൽ!"

Leave a comment

Your email address will not be published.


*