കാവ്യയെ വീണ്ടും ചോദ്യം ചെയ്യും!

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടിയും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി പൾസർ സുനി ‘മാഡം’ കാവ്യയാണെന്നു ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെയും അന്വേഷണ സംഘത്തിന് ലഭിച്ച ചില തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ എന്നാണ് സൂചന.

ആക്രമണ സമയത്ത് സുനി നടിയോടാണ് ഇത് ‘മാഡം’ തന്ന ക്വട്ടേഷനാണെന്നു വെളിപ്പെടുത്തിയത്. ഇത് നടി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. പിന്നീട് കേസിന്റെ പല ഘട്ടങ്ങളിലും മാഡം എന്ന പേര്  ഉയർന്നു കേട്ടിരുന്നു.

Be the first to comment on "കാവ്യയെ വീണ്ടും ചോദ്യം ചെയ്യും!"

Leave a comment

Your email address will not be published.


*