പ​ര്‍​വേ​സ് മു​ഷ​റ​ഫ് പി​ടി​കി​ട്ടാ​പ്പു​ള്ളി!

ലാ​ഹോ​ര്‍: മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വധക്കേസിൽ മുന്‍ പാകിസ്ഥാൻ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇപ്പോൾ വിദേശത്തു താമസിക്കുന്ന മു​ന്‍ സൈ​നി​ക മേ​ധാ​വി കൂടിയായ മുഷറഫ് തിരിച്ചെത്തിയാലുടൻ അറസ്റ്റു ചെയ്യാനും റാ​വ​ല്‍​പി​ണ്ടി​യി​ലെ ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി​ നിർദേശിച്ചു.

ബേനസീർ ഭൂട്ടോയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പോലീസ് ​മുതി​ര്‍​ന്ന പാ​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥനെ കോടതി പതിനേഴു വർഷം തടവിന് ശിക്ഷിച്ചു. 2007 ലാണ് തിരഞ്ഞെടുപ്പ് റാലിക്കിടെ ബേനസീർ ഭൂട്ടോ കൊല്ലപ്പെടുന്നത്.

Be the first to comment on "പ​ര്‍​വേ​സ് മു​ഷ​റ​ഫ് പി​ടി​കി​ട്ടാ​പ്പു​ള്ളി!"

Leave a comment

Your email address will not be published.


*