September 2017

എച്ച്‌.ഐ.വി ബാധിച്ച സംഭവം; ആര്‍.സി.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്!

തിരുവനന്തപുരം:രക്താർബുദം ബാധിച്ച ഒൻപതു വയസ്സുകാരിക്ക് HIV ബാധിച്ച സംഭവത്തിൽ ആര്‍.സി.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കുട്ടിക്ക് രക്തം നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണ്.എന്നാൽ രക്തസാമ്ബിളുകളുടെ ആധുനിക പരിശോധനയ്ക്ക് ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തത് പിഴവാണെന്നും റിപ്പോർട്ടിൽ…


ദിലീപിന്റെ ജാമ്യാപേക്ഷ പിന്നെയും തള്ളി;സാഹചര്യം മാറിയിട്ടില്ലെന്നു കോടതി!

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന കുറ്റത്തിന് ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദീലിപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവെച്ചു. കേസ് 26 ലേക്ക് വാദം കേള്‍ക്കാന്‍ മാറ്റിവെച്ചു.ഇത് അഞ്ചാം തവണയാണ് ദിലീപ്…


മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിന് ഭർത്താവ് ഭാര്യയെ കൊന്നു!

ഹൈദരാബാദ്:എംബിബിഎസ് പ്രവേശനത്തിന് സീറ്റ് ലഭിച്ചില്ലെന്ന കാരണത്താൽ ഭർത്താവും ഭർതൃ വീട്ടുകാരും കൂടി 25 കാരിയെ തീകൊളിത്തി കൊന്നു.ഹൈദരാബാദ് നാഗോള്‍ സ്വദേശിനിയായ ഹരിക കുമാര്‍ എന്ന യുവതിയെയാണ് ഭർത്താവ് ഋഷി കുമാര്‍ തീ കൊളുത്തി കൊന്നത്….


നോര്‍ക്ക റൂട്‌സിനും വീക്ഷണത്തിനും അയോഗ്യത!

തിരുവനന്തപുരം:കഴിഞ്ഞ മൂന്നു വര്‍ഷമായി ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും നല്‍കാത്ത രാജ്യത്തെ വിവിധ കമ്പനികൾക്കും ഡയറക്ടര്‍മാർക്കും കേന്ദ്രസർക്കാർ അയോഗ്യത കൽപ്പിച്ചു. ഇത്തരത്തിലുള്ള കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും സർക്കാർ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും,കോണ്‍ഗ്രസ് മുഖപത്രം…


യേശുദാസിന് പത്മനാഭസ്വാമി ക്ഷേത്ര പ്രവേശനത്തിന് അനുമതി നൽകി!

തിരുവനന്തപുരം: ഗാനഗന്ധർവൻ യേശുദാസിന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി. ഇന്ന് ചേര്‍ന്ന ക്ഷേത്രഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഈ വരുന്ന വിജയദശമി ദിനത്തില്‍ യേശുദാസ് ക്ഷേത്രത്തില്‍ പ്രവേശനം നടത്തും. ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്…


ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ!

കൊച്ചി: :മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ ഹൈക്കോടതിയെ സമീപിച്ചു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിനെതിരെ നടപടിയെടുത്തതെന്നും,ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍വലിച്ച ഹൈക്കോടതി വിധി ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബി.സി.സി.ഐ…


ഉത്തരകൊറിയയ്ക്കു മേൽ അമേരിക്കൻ വിമാനങ്ങൾ!

ലോകരാജ്യങ്ങളുടെ എതിർപ്പ് മറികടന്നു അണ്വായുധ-മിസൈല്‍ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തരകൊറിയയ്ക്കുമേൽ അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി യുദ്ധ വിമാനങ്ങൾ പറത്തി. റഡാറുകളുടെ പരിധിയിൽ വരാത്ത അത്യാധുനിക വിമാനങ്ങളാണ് കൊറിയയ്ക്കുമേൽ പറന്നത്. നാല് എഫ്-35ബി സ്റ്റെല്‍ത് ഫൈറ്റര്‍ ജെറ്റുകളും…


ദിലീപിന് നാലാം തവണയും ജാമ്യമില്ല!

ദിലീപിന് നാലാം തവണയും ജാമ്യം ലഭിച്ചില്ല.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ  തള്ളിയത്.നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.കൂട്ടമാനഭംഗം അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതും,20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്.


പി വി സിന്ധുവിന് കൊറിയൻ ഓപ്പണ്‍ സീരീസ് കിരീടം!

ഇന്ത്യയുടെ പി വി സിന്ധുവിന് കൊറിയൻ ഓപ്പണ്‍ സീരീസ് കിരീടം. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു ഫൈനലിൽ തോല്പിച്ചത്. സിന്ധുവിന്റെ ആദ്യ കൊറിയ ഓപ്പണ്‍ കിരീടമാണിത്. സ്‌കോര്‍ 22-20, 11-21,21-18.


ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ!

ബംഗളൂരു:ശശികലയ്‌ക്കെതിരായ പല ആരോപണങ്ങളും പുറത്തു കൊണ്ടുവന്ന കർണാടക ഡിഐജി ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് കർണാടക ഗവർണർ വജുഭായ് ആർ വാലയാണ് മെഡൽ സമ്മാനിച്ചത്. അനധികൃത സ്വത്ത്…