ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി; മന്ത്രി ടി.പി രാമകൃഷ്ണന്‍!

തിരുവനന്തപുരം:വിനോദ സഞ്ചാരികളുടെ അസൗകര്യം കണക്കിലെടുത്താണ് ബാറുകളുടെ ദൂരപരിധി കുറച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.സര്‍ക്കാറിന്റെ മദ്യ നയത്തിന്റെ ഭാഗമാണ് നടപടിയെന്നും, നിലവിലുണ്ടായിരുന്ന ദൂരപരിധി പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.

ഫോര്‍ സ്റ്റാർ മുതൽ മുകളിലുള്ള ബാറുകള്‍ക്ക് 50 മീറ്ററാക്കിയാണ് ദൂരപരിധിയില്‍ ഇളവ് നൽകിയിരിക്കുന്നത്. സ്‌കൂളുകളും ആരാധനാലയങ്ങളും ബാറുകളും തമ്മിൽ പാലിക്കേണ്ട ദൂരപരിധി നേരത്തെ 200 മീറ്ററായിരുന്നു. ഇതാണ് 50 മീറ്ററായി കുറച്ചിരിക്കുന്നത്.

Be the first to comment on "ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി; മന്ത്രി ടി.പി രാമകൃഷ്ണന്‍!"

Leave a comment

Your email address will not be published.


*